Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Sea

ചെങ്കടലിലെ എണ്ണക്കടത്ത് തടയാൻ ഇറാന്‍റെ നിർദേശം കാത്ത് ഹൂതികൾ

ദു​ബാ​യ്: അ​മേ​രി​ക്ക ഇ​റാ​നി​ലെ വൈ​ദ്യു​തി​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളെ ആ​ക്ര​മി​ച്ചാ​ൽ യെ​മ​നി​ലെ ഹൂ​തി​ക​ൾ ചെ​ങ്ക​ട​ൽ വ​ഴി​യു​ള്ള എ​ണ്ണ​നീ​ക്കം ത​ട​യും. ഇ​റാ​ൻ ഇ​തി​നു​ള്ള നി​ർ​ദേ​ശം ഹൂ​തി​ക​ൾ​ക്കു ന​ല്കി​ക്ക​ഴി​ഞ്ഞ​താ​യി റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഹൂ​തി​ക​ൾ ഇ​റാ​ന്‍റെ നി​ർ​ദേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഇ​റാ​ന്‍റെ ഊ​ർ​ജ​സം​വി​ധാ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് ചൊ​വ്വാ​ഴ്ച ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള എ​ണ്ണ​നീ​ക്കം പൂ​ർ​ണ​മാ​യി ത​ട​യു​മെ​ന്ന് ഇ​റാ​നും മ​റു​പ​ടി ന​ല്കി.


ഇ​റാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ചെ​ങ്ക​ട​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ ബാ​ബ് അ​ൽ മാ​ൻ​ഡെ​ബി​ൽ എ​ണ്ണ​ടാ​ങ്ക​റു​ക​ളെ ആ​ക്ര​മി​ക്കാ​ൻ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഒ​രു​ക്കി​ക്ക​ഴി​ഞ്ഞെ​ന്നാ​ണു​ഹൂ​തി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

ബാ​ബ് അ​ൽ മാ​ൻ​ഡെ​ബി​ലു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണം ആ​ഗോ​ള എ​ണ്ണ​വി​പ​ണി​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് അ​നു​മാ​നം. അ​റ​ബി​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ണ്ണ വ​രു​ന്ന പ്ര​ധാ​ന പാ​ത​യാ​യ പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ നേ​ര​ത്തേ അ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ, സൗ​ദി അ​റേ​ബ്യ​ക്കു മ​റു​വ​ശ​ത്തു​ള്ള ചെ​ങ്ക​ട​ൽ വ​ഴി ന​ല്ലൊ​രു ശ​ത​മാ​നം എ​ണ്ണ​ക്ക​യ​റ്റു​മ​തി തു​ട​രാ​ൻ ക​ഴി​യു​ന്നു​ണ്ട്. ഹൂ​തി​ക​ൾ ബാ​ബ് അ​ൽ മാ​ൻ​ഡെ​ബ് പൂ​ട്ടി​യാ​ൽ ഇ​തും നി​ല​യ്ക്കും.

ഇ​റാ​നി​ലെ വി​പ്ല​വ​ഗാ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ യെ​മ​നി​ലു​ണ്ട്. ഇ​റാ​നി​ൽ​നി​ന്നു നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന​പ​ക്ഷം ചെ​ങ്ക​ട​ലി​ലെ ക​പ്പ​ലാ​ക്ര​മ​ണം നി​യ​ന്ത്രി​ക്കു​ക ഇ​വ​രാ​യി​രി​ക്കും.ഹൂ​തി​ക​ൾ തി​ങ്ക​ളാ​ഴ്ച സൗ​ദി​യി​ലേ​ക്കു മി​സൈ​ൽ തൊ​ടു​ത്ത​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ നേ​ര​ത്തേ​ത​ന്നെ സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. ഹൂതി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തു​റ​മു​ഖ​ത്ത് സൗദി ബോം​ബി​ട്ടു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Latest News

Corehub Up